
ചെങ്ങന്നൂർ: പ്രൊവിഡൻസ് എൻജിനീയറിങ് കോളേജ് ബിടെക് എട്ടാമത് ബാച്ചിൻ്റെയും എംബിഎ അഞ്ചാമത് ബാച്ചിൻ്റെയും ബിദുദദാന ചടങ്ങ് ജൂലൈ 18 ശനിയാഴ്ച 3 മുതൽ തിരുവല്ല വിജയാ ഇൻ്റർനാഷണൽ കൺവെൻഷൻ സെൻററിൽ നടക്കും.
കേരളാ ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് മുഖ്യാതിഥി ആയിരിക്കും.
ഓരോ ക്ലാസിലെയും മികച്ച വിദ്യാർഥികളെ ആദരിക്കും.
ചെയർപേഴ്സൺ മറിയാമ്മ ജോർജ് അധ്യക്ഷത വഹിക്കും.
പ്രിൻസിപ്പൽ ഡോ. സാജു പി.ജോൺ, റിസർച്ച് ഡീൻ ഡോ. വി. ജോൺ കുര്യൻ എന്നിവർ പ്രസംഗിക്കും.
2015 ൽ ആരംഭിച്ച പ്രൊവിഡൻസിൽ
7 വിഷയത്തിൽ എൻജിനീയറിങ് , എംബിഎ, ബിബിഎ പഠനം സാധ്യമാകും.
എപിജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ
അഫിലിയേഷനോടുകൂടി പ്രവർത്തിക്കുന്ന ഈ കോളേജിന് എൻബിഎ, നാക്ക്, എഐസിറ്റിഇ, യുജിസി എന്നിവയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.
ഈ വർഷം മുതൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻ്റ് ഡാറ്റാ സയൻസിൽ എംടെക് കോഴ്സും ആരംഭിച്ചിട്ടുണ്ട്.
ചെയർപേഴ്സൺ മറിയാമ്മ ജോർജ്, എക്സിക്യൂട്ടീവ് ഡയറക്ടർ നിതിൻ മാത്യു, മീഡിയ ആൻഡ് പബ്ലിക്ക് റിലേഷൻസ് ഹെഡ് പ്രകാശ് മാത്യു, മാർക്കറ്റിങ് മാനേജർ ജോജി എബ്രഹാം, കോർപ്പറേറ്റ് റിലേഷൻഷിപ്പ് ഓഫീസർ വിഷ്ണു രാജൻ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു










